സംസ്ഥാനത്തെ സർവകലാശാലയിലേക്ക് സ്വാശ്രയ ബിൽ സമർപ്പിക്കുന്നു

സംസ്ഥാനത്തെ സർവകലാശാലയിലേക്ക് സ്വാശ്രയ ബിൽ സമർപ്പിക്കുന്നു

തിരുവനന്തപുരം : സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ (എസ്.എഫ്. സി.ടി.എസ്.എ) നേതൃത്വത്തിൽ സ്വാശ്രയ ബിൽ സമർപ്പിക്കുന്നു . സംഘടനാ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരമാണ് പ്രകടനമായി എത്തി ബിൽ സമർപ്പണവും നിവേദനം നൽകലും നടത്തുന്നത്.


സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ നിയമനവും സേവന വേതന വ്യവസ്ഥകളും ക്രമീകരിക്കുന്നതാണ് ബിൽ . സംസ്ഥാനത്തു സ്വാശ്രയ മേഖല നിലവിൽ വന്ന് ഇരുപത്തഞ്ച് വർഷത്തിന് ശേഷമാണ് മേഖലയിൽ ഒരു നിയമം പ്രാബല്യത്തിൽ വരുന്നത് എന്ന പ്രത്യേകതകൂടി ഈ ബില്ലിനുണ്ട്

ഇന്ന് കേരള, എംജി, കണ്ണൂർ, കെ.ടി.യു സർവകലാശാലകളിലും നാളെ 10:30 ന് കാലിക്കറ്റ് സർവകലാശാലയിലും സമർപ്പണം നടക്കും. കേരള, സാങ്കേതിക സർവകലാശാലകളിൽ സംഘടനാ സംസ്ഥാന പ്രസിഡണ്ട് ഡോ.പി കെ. ബിജു എക്സ് എം പി നേതൃത്വം നൽകും.


കൂടുതൽ വിവരങ്ങൾക്ക് : ഡോ. എ അബ്ദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി  - 9605443759, 9885589669.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.