തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച്‌ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഗാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു

തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച്‌ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള  ഗാനം കർദിനാൾ മാർ ജോർജ്  ആലഞ്ചേരി പ്രകാശനം ചെയ്തു

കൊച്ചി: തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച്‌ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള "സംരക്ഷകൻ" എന്ന ഗാനം കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.വികാരി ഫാ.തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ ഫാ. ജോർജ് നെരേപറമ്പിൽ സി എം ഐ എഴുതിയ വരികൾക്ക് സംഗീതം പകർന്ന് ആലാപനം നടത്തിയിരിക്കുന്നത് ദൈവഗായകൻ പാടും പാതിരി ഫാ. പോൾ പൂവത്തിങ്കലാണ്.

ആർച്ച്‌ ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ് താഴത്ത്,മാർ ടോണി നീലങ്കാവിൽ,കോഴിക്കോട് രൂപതാധ്യക്ഷന്‍ റവ.ഡോ. വര്‍ഗീസ് ചക്കാലക്കല്‍,സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോർജ് നെരേപറമ്പിൽ,ഫാ. പോൾ പൂവത്തിങ്കൽ എന്നിവരുടെസാന്നിധ്യത്തിലാണ് തിരുസഭാ സംരക്ഷണത്തെക്കുറിച്ചുള്ള ഈ ഗാനം പുറത്തിറക്കിയത്.വികാരി ഫാ.തോമസ് ചൂണ്ടൽ,അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി,കൈക്കാരൻ പോൾ ആലുക്ക എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



ഫോട്ടോ: കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച്‌ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള "സംരക്ഷകൻ" എന്ന ഗാനം കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്യുന്നു.ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,മാർ ടോണി നീലങ്കാവിൽ,റവ.ഡോ. വര്‍ഗീസ് ചക്കാലക്കല്‍, റവ.ഡോ. ജോസഫ് മാർ തോമസ്,ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ.തോമസ് ചൂണ്ടൽ ഫാ. ജോർജ് നെരേപറമ്പിൽ,ഫാ. പോൾ പൂവത്തിങ്കൽ,ടോണി ചിറ്റിലപ്പിള്ളി,പോൾ ആലുക്ക എന്നിവർ സമീപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.