അബുദബി: രണ്ട് ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മടങ്ങി. അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടയുളള പ്രമുഖർ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ യാത്ര അയക്കാനായി എത്തിയിരുന്നു.

യുഎഇ സൗദി അറേബ്യ ബന്ധം ദൃഢമാക്കും
യുഎഇയും സൗദി അറേബ്യയും തമ്മില്‍ തന്ത്രപരമായ സഹകരണവും സാമ്പത്തിക, വാണിജ്യ, വികസന സംയോജനവും വർധിപ്പിക്കാനും കൂടികാഴ്ചയില്‍ ധാരണയായി. ഇരു രാജ്യങ്ങളുടെയും സുരക്ഷിതത്വവും സമൃദ്ധിയും സമഗ്രമായ വികസനവും ഉറപ്പാക്കുന്ന ഒരു മികച്ച ഭാവി രൂപപ്പെടുത്തുകയെന്നുളളതും ചർച്ചയായി.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകളുടെ തുടർച്ചയായ ഏകോപനം സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു
എക്സ്പോ സന്ദർശിച്ച് സൗദി കിരീടാവകാശി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനൊപ്പം എക്സ്പോ 2020 യിലെ സൗദി പവലിയനില്‍ സന്ദർശനം നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അദ്ദേഹത്തെ സ്വീകരിച്ചു.

പ്രൗഢ ഗംഭീരമായി എക്സ്പോ സംഘടിപ്പിച്ചതിന് യുഎഇയെ സൗദി കിരീടാവകാശി അഭിനന്ദിച്ചു. 2030ലെ എക്സ്പോ നടത്തിപ്പിനുള്ള റിയാദിന്റെ ശ്രമത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു.
സല്‍മാന്‍ ബിന്‍ മുഹമ്മദ് ഖത്തറിലെത്തി

സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് ഖത്തറിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി അദ്ദേഹം ബുധനാഴ്ച വൈകീട്ട് കൂടികാഴ്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.