ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് വ്യോമസേന ആദ്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് സേനകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന സമിതിയും അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പതിനാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തു വന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്.
അട്ടിമറിയുണ്ടോയെന്നറിയാന്‍ അന്വേഷണം ഇങ്ങനെ:
* വെല്ലിംഗ്ടണ്‍ ഡിഫന്‍സ് കോളേജ് ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുന്നതിന് അഞ്ച് മിനിട്ട് മാത്രമുള്ളപ്പോള്‍ സംഭവിച്ചത് എന്ത്
* അട്ടിമറി സാദ്ധ്യതകള്‍
* പൈലറ്റുമാരുമായുള്ള ആശയവിനിമയം അടങ്ങിയ കോക്ക്പിറ്റ് റെക്കാഡര്‍ പരിശോധന
* മോശം കാലാവസ്ഥ ഹെലികോപ്ടറിന് തടസമായോ
* സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് പറന്നുയരും മുമ്പുള്ള സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയോ
* പൈലറ്റുമാര്‍ക്ക് മേഖലയില്‍ ഹെലികോപ്ടര്‍ പറത്തിയുള്ള പരിചയം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.