മുംബൈ: ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ. 2023 ക്രിക്കറ്റ് ലോകകപ്പ് വരെ ടീമിനെ നയിക്കാൻ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിയമിച്ചു. ടെസ്റ്റ് ടീം നായകനായി കൊഹ്‌ലി തുടരും.
അതേസമയം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അജിങ്ക്യ രഹാനെയെയും മാറ്റി. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പതിനെട്ടംഗ ടീമിനെയും പ്രഖ്യാപിച്ചു.
മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഉള്ളത്. വിരാട് കൊഹ്‌ലി ക്യാപ്റ്റന്‍, രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്. ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍. എംഡി സിറാജ് എന്നിവരാണ് ഉള്ളത്. പകരം കളിക്കാരായി നവദീപ് സൈനി, സൗരഭ് കുമാര്‍, ദീപക് ചാഹര്‍, അര്‍സാന്‍ എന്നിവരെയും ഉള്‍പ്പടെുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.