ഡല്‍ഹി രോഹിണി കോടതിയില്‍ സ്ഫോടനം; കോടതി നടപടികള്‍ നിര്‍ത്തിവച്ചു

ഡല്‍ഹി രോഹിണി കോടതിയില്‍ സ്ഫോടനം; കോടതി നടപടികള്‍ നിര്‍ത്തിവച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ രോഹിണി കോടതിയില്‍ സ്ഫോടനം. കോടതി കെട്ടിടത്തിലെ 102 ാം നമ്പര്‍ ചേംബറിനുള്ളിലാണ് സ്ഫോടനമുണ്ടായത്. രാവിലെ 10.40 ഓടെയാണ് സ്‌ഫോടനം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങളെത്തിയിട്ടുണ്ട്. കോടതി മുറിക്കുള്ളിലെ ലാപ്ടോപ് പാട്ടിത്തെറിച്ചാകാം സ്ഫോടനം ഉണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒക്ടോബറിലും രോഹിണി കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിവയ്പ്പ് നടന്നിരുന്നു. ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും രണ്ട് കൊലയാളികളും അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് വിവിധ ബാര്‍ അസോസിയേഷനുകള്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ആശങ്ക അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.