ചുരുളിയിലെ ഭാഷാ അതിഭീകരം; ലിജോ ജോസ് പെല്ലിശേരിക്കും ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ്

 ചുരുളിയിലെ ഭാഷാ അതിഭീകരം; ലിജോ ജോസ് പെല്ലിശേരിക്കും ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ ജോജു ജോര്‍ജ്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടിയില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. തൃശൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളി സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് ചുരുളിക്ക് നല്‍കിയതെന്നും എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതെന്നും വ്യക്തമാക്കി നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.