പതിനൊന്നു വയസുകാരിയായ ന്യൂസിലാന്റുകാരി നൈഗ സനുവിന്റെ പുതിയ ആൽബം ജീവാശം പുറത്തിറങ്ങുന്നു. പിറക്കാൻ കൊതിച്ചിട്ടും പിഴുതെറിയപ്പെടുന്ന കുഞ്ഞു മാലാഖമാർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ആൽബത്തിൽ ജീവന്റെ മഹത്വം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ദൈവത്തിന്റെ ദാനമായ ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടണം എന്നും ഒരു കുഞ്ഞും ആർക്കും ഒന്നിനും തുടസമാവില്ലെന്നുമാണ് ഈ ആൽബത്തിൽ പറഞ്ഞു വെക്കാൻ ശ്രമിച്ചിരിക്കുന്നത്.
ജീവന്റെ സംരക്ഷണത്തിന്റെ മനോഹരമായ സന്ദേശം നൽകുന്ന ഈ ആൽബം പൂർണമായും ന്യൂസിലാന്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അനിൽ പറവൂരിന്റെ വരികൾക്ക് ഷിജോ കുര്യൻ സംഗീതം നൽകിയിരിക്കുന്നു. എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് അർജുൻ ഭാസ്കർ. ചിത്രീകരണം ഷെലിൻ ഷെൽസ്, എഡിറ്റിങ്, ബിജിഎം ശങ്കർ നാരായണൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.