ബഹ്‌റൈൻ : കാലം ചെയ്ത ബിഷപ്പ് കാമില്ലോ ബാലിന്റെ ചിരകാല സ്വപ്‍നമായ 'കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് അറേബ്യ' ഇന്ന് രാവിലെ 11ന് ബഹ്‌റൈൻ രാജാവിന്റെ സ്വകാര്യ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി ഹിസ് എമിനൻസ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ (ജനങ്ങളുടെ സുവിശേഷവൽക്കരണത്തിനായുള്ള സഭയുടെ അധ്യക്ഷൻ), നോർത്തേൺ അറേബ്യയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ, കുവൈറ്റിലെയും ബഹ്റൈനിലെയും ബിഷപ്പ് അപ്പസ്തോലിക് ന്യൂൺഷ്യോ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
കുവൈറ്റിന്റെയും ബഹ്റിന്റെയും വത്തിക്കാൻ സ്ഥാനപതി യൂജിൻ എം നുജെന്റ്, അന്ത്യോക്യയിലെ പാത്രിയാർക്കേറ്റിന്റെയും ഗ്രീക്ക് ഓർത്തഡോക്സിന്റെയും മറ്റ് പൗരസ്ത്യ സഭകളുടെയും പ്രതിനിധികൾ, മോസ്കോയിലെ പാത്രിയാർകീസ് ആർച്ച് ബിഷപ്പ് നിഫോൺ സൈകാലി, കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് ചെയർമാൻ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ, മുതിർന്ന റോയൽ കോർട്ട് ഉദ്യോഗസ്ഥർ, മന്ത്രിമാർ, നയതന്ത്രജ്ഞർ, വ്യവസായിക സഭാനേതാക്കൾ, മാധ്യമപ്രവർത്തകർ ഉൾപ്പടെ 280 ഓളം പ്രമുഖരും മറ്റ് ക്ഷണിതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കത്തീഡ്രലിന്റെ കൂദാശ കർമം വെള്ളിയാഴ്ച രാവിലെ 10 ന് (10-12-2021) ദിവ്യബലിയോടെ നടക്കും. ആർച്ച് ബിഷപ്പ് യൂജിൻ ന്യൂജെന്റ്, ബിഷപ്പ് പോൾ ഹിൻഡർ, മറ്റ് വൈദികർ എന്നിവരുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ ടാഗ്ലെ കർമ്മങ്ങൾക്ക് നേതൃത്വം നൽകും .
നിലവിലെ പകർച്ചവ്യാധി കാരണം പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കുർബാനയ്ക്കും ചടങ്ങിനും നിയന്ത്രിത എണ്ണം വിശ്വാസികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. കോവിഡിന്റെ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.