അമേരിക്കന്‍ തെരഞ്ഞെടുപ്പിനൊപ്പം സോഷ്യല്‍മീഡിയയില്‍ വൈറലായ പനീര്‍ ടിക്ക; കാരണം അറിയാം

അമേരിക്കന്‍ തെരഞ്ഞെടുപ്പിനൊപ്പം സോഷ്യല്‍മീഡിയയില്‍ വൈറലായ പനീര്‍ ടിക്ക; കാരണം അറിയാം

രഞ്ഞെടുപ്പ് ആവേശത്തിലാണ് അമേരിക്ക. ട്രംപും ബൈഡനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത് മറ്റൊന്നാണ്. അതായത് പനീര്‍ ടിക്ക. ഈ ഭക്ഷണ വിഭവത്തിനെന്താണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കാര്യം എന്നായിരുന്നു പലരുടേയും ആശങ്ക.

നാല്‍പത്തിയാറമത്തെ പ്രസിഡന്റിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോഴും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായത് പനീര്‍ ടിക്കയാണ്. ഇന്തോ- അമേരിക്കന്‍ വനിതയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ പ്രമീള ജയപാല്‍ ആണ് ഈ വൈറല്‍ ട്വീറ്റിന് പിന്നില്‍. തെരഞ്ഞെടുപ്പിന്റെ തലേന്ന് വിശിഷ്ഠമായ ഒരു ഭക്ഷണം തയാറാക്കാന്‍ ഉദ്ദേശിച്ച പ്രമീള പനീര്‍ ടിക്ക എന്ന വിഭവം തെരഞ്ഞെടുക്കുകയായിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിനുള്ള ആദര സൂചകമായിട്ടാണ് ഈ പനീര്‍ ടിക്ക തയാറാക്കിയത് എന്നതാണ് വേറൊരു കൗതുകം. അടുത്തിടെ ഇഡ്ഢിലിയും സാമ്പാറും പനീര്‍ ടിക്കയുമാണ് പ്രിയപ്പെട്ട ഭക്ഷണമെന്ന് അടുത്തിടെ കമല ഹാരിസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രമീള പനീര്‍ ടിക്ക തയാറാക്കിയതും. ട്വിറ്ററിലും പ്രമീള ഇത് സൂചിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.