ലോകത്ത് ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയേക്കുറിച്ചും ആഴക്കടലിനേക്കുറിച്ചും എല്ലാമുള്ള പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു. ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച ഒന്നാണ് ജപ്പാനിലെ പ്രശസ്തമായ യൊനാഗുനി ദ്വീപ്. ഈ കടലിന്റെ അടിത്തട്ടില്‍ ഒരു ഭാവനാനഗരം പോലുമുണ്ട്.യൊനാഗുനി ദ്വീപിന്റെ തലവര മാറ്റിയ ആ കണ്ടെത്തലിനെക്കുറിച്ച്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1987-ല്‍ കടലിനടയില്‍ സ്‌കൂബ ഡൈവിങ്ങിന് പറ്റിയ സ്ഥലം അന്വേഷിച്ചു നീന്തുകയായിരുന്നു പരിശീലകനായ കിഹാചിറോ അറാട്ടാക്കെ. പണ്‌ചേക്കുതന്നെ യൊനാഗുനി ദ്വീപ് പ്രശസ്തമാണ് അതുകൊണ്ടാണ് അവിടെ സ്‌കൂബ ഡൈവിങ്ങിന് പറ്റിയ ഇടമുണ്ടോ എന്നറിയാന്‍ തെരച്ചില്‍ നടത്തിയത്.
എന്നാല്‍ മറ്റൊരു വിസ്മയമായിരുന്നു കടലാഴങ്ങളില്‍ അദ്ദേഹത്തിനായി കാത്തിരുന്നത്. മഞ്ഞുകാലത്ത് നിരവധി സ്രാവുകള്‍ യൊനാഗുനിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തെരച്ചിലില്‍ സ്രാവുകളെ കാണുമെന്നാണ് കിഹാചിറോ അറാട്ടാക്കെ പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം കണ്ടെത്തിയതാകട്ടെ ചില സ്തൂപങ്ങള്‍.

അതും വലിപ്പത്തിലുള്ള സ്തൂപങ്ങള്‍. ഈ കണ്ടെത്തല്‍ വളരെ വേഗത്തില്‍ പ്രശസ്തമായി അറ്റ്‌ലാന്റിക്കില്‍ മറഞ്ഞുപോയ അറ്റ്‌ലാന്റിസ് എന്ന ഭാവന നഗരത്തോടാണ് ഈ നിര്‍മിതിയെ ഗവേഷകര്‍ ഉപമിച്ചത്. പില്‍ക്കാലത്ത് യൊനാഗുന് മോനുമെന്റസ് എന്ന പേരില്‍ ഇവിടം പ്രശസ്തമാവുകയും ചെയ്തു. അറ്റ്‌ലാന്റിസിനോട് ഉപമിച്ചതിനാല്‍ ജാപ്പനീസ് അറ്റ്‌ലാന്റിസ് എന്നും ഇവിടെ അറിയപ്പെടുന്നു.
വിചിത്രമായ ആകൃതിയിലുള്ള പാറക്കെട്ടുകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. സ്റ്റേജുകളും തൂണുകളുമൊക്കെ പോലെ തോന്നും കാഴ്ചയില്‍. അഞ്ഞൂറടിയോളം ഉയരമുള്ള സ്തൂപം വരെയുണ്ട് ഇവിടെ. മഡ് സ്റ്റോണ്‍ എന്നറിയപ്പെടുന്ന ഒരിനം പാറയും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചുള്ളതാണ് നിര്‍മിതികളില്‍ ഏറെയും.
നിഗൂഢതകള്‍ ഏറെ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇവിടെ പിന്നീട് വിശദമായ പഠനത്തിന് വിധേയമാക്കി. അങ്ങനെ 1990-ല്‍ ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ യൊനാഗുനിയിലെ ഈ വിസ്മയത്തിന്റെ സത്യാവസ്ഥ തെരഞ്ഞ് ഇറങ്ങി. കടലില്‍ സ്വയം രൂപപ്പെട്ടതാണോ അതോ ആരെങ്കിലും നിര്‍മിച്ചതാണെ എന്ന് കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം.

മറൈന്‍ സീസ്‌മോളജിസ്റ്റായ മസാകി കിമുറോ എന്ന വ്യക്തിയാണ് കൂടുതല്‍ വിശകലനം ചെയ്തത്. ഇത് പൂര്‍ണമായും മനുഷ്യര്‍ നിര്‍മാച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിര്‍മിച്ച കാലത്ത് ഇവ കരയിലായിരുന്നു എന്നും പിന്നീട് കടലെടുത്തതാണെന്നുമാണ് നിഗമനം. ഏകദേശം രണ്ടായിരത്തിലേറെ പഴക്കമുണ്ട് ഈ സ്തൂപങ്ങള്‍ക്ക്.
എന്നാല്‍ മറ്റു ചിലരാകട്ടെ ഈ നിഗമനത്തെ ശക്തമായി എതിര്‍ത്തു. കടല്‍ത്തിരകളും ഭൂകമ്പങ്ങളുമൊക്കെ കാരണം രൂപപ്പെട്ടതാണ് ഈ സ്തൂപങ്ങള്‍ എന്നായിരുന്നു അവരുടെ വാദം. യൊനാഗുനി ഒരു ഭൂകമ്പബാധിത പ്രദേശമായതു കൊണ്ടുതന്നെ പലരും ആ വാദത്തെ അനുകൂലിച്ചു.
എന്നാല്‍ സ്തൂപങ്ങള്‍ കൃത്യമായ അളവില്‍ നിര്‍മിച്ചവയാണ്. മാത്രമല്ല ആയുധമുപയോഗിച്ച് കൊത്തിമിനുക്കിയതുപോലെയാണ് അവയുടെ അഗ്രങ്ങള്‍. ഇത്തരം കണ്ടെത്തലുകള്‍ സ്തൂപങ്ങള്‍ തനിയെ ഉണ്ടായതാണെന്ന വാദത്തെ പൊളിച്ചെഴുതി. എന്തായാലും ചയൊനാഗുനിയിലെ കടലിനടിയിലെ ഈ നഗരത്തിന്റെ ചരിത്രം ഇന്നും അവ്യക്തമായി തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.