രാജ്യത്ത് മൂന്ന് പേര്‍ക്ക് കൂടി ഒമിക്രോണ്‍; രോഗ ബാധിതരുടെ എണ്ണം 26 ആയി

രാജ്യത്ത് മൂന്ന് പേര്‍ക്ക് കൂടി ഒമിക്രോണ്‍; രോഗ ബാധിതരുടെ എണ്ണം 26 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 26 ആയി. ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളില്‍ ഒന്ന് മുംബൈ ധാരാവിയിലാണ്. മറ്റു രണ്ടു കേസുകള്‍ ഗുജറാത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഒമിക്രോണ്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ടാന്‍സാനിയയില്‍ നിന്ന് മുംബൈയില്‍ എത്തിയ 49കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രാണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തില്‍ ജാംനഗറിലാണ് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.