'ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്; ദൈവം ഇതാണ് വിധിച്ചതെങ്കില്‍ ഈ നഷ്ടത്തില്‍ തങ്ങള്‍ ജീവിക്കും':ഗീതിക ലിഡ്ഡര്‍

'ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്; ദൈവം ഇതാണ് വിധിച്ചതെങ്കില്‍ ഈ നഷ്ടത്തില്‍ തങ്ങള്‍ ജീവിക്കും':ഗീതിക ലിഡ്ഡര്‍

ന്യൂഡല്‍ഹി: ദൈവം ഇതാണ് വിധിച്ചതെങ്കില്‍ ഈ നഷ്ടത്തില്‍ തങ്ങള്‍ ജീവിക്കുമെന്ന് കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ ഭാര്യ ഗീതിക ലിഡ്ഡര്‍. ഈ രീതിയിലായിരുന്നില്ല ഞങ്ങള്‍ അദ്ദേഹത്തെ തിരികെ പ്രതീക്ഷിച്ചിരുന്നത്.

'ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്. അതില്‍ അഭിമാനമുണ്ട്. അതിനേക്കാളേറെ സങ്കടവുമുണ്ട്. ഇപ്പോള്‍. ജീവിതം വളരെ നീണ്ടതാണ്. എന്തായാലും നമുക്ക് അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നല്‍കാം. പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്'- ഗീതികയുടെ വാക്കുകള്‍ പല കണ്ണുകളെയും ഈറനണിയിച്ചു.

മൃതദേഹ പേടകത്തിന് അരികെ കരച്ചിലടക്കി പിടിച്ചുനിന്ന മകള്‍ ആഷ്നയും ഏവരെയും നൊമ്പരപ്പെടുത്തി. ഗീതികയും മകള്‍ ആഷ്‌നയും ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറിലെത്തിയാണ് ലഖ്വിന്ദര്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

'എനിക്ക് 17 വയസായി. 17 വര്‍ഷവും അച്ഛന്‍ എനിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഓര്‍മകളുമായി ഞങ്ങള്‍ മുന്നോട്ട് പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛന്‍ ഒരു ഹീറോ ആയിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഒരു പക്ഷേ ഇത് വിധിയായിരിക്കും. മികച്ചത് നമ്മെ തേടിവരും. അദ്ദേഹമായിരുന്നു എന്റെ പ്രചോദനം'- ആഷ്ന പറഞ്ഞു.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു ലഖ്വിന്ദര്‍. മേജര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയായിരുന്നു ദാരുണാന്ത്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.