മൂന്നുവയസുകാരനും ഒമിക്രോണ്‍; രാജ്യത്ത് ആകെ കേസുകള്‍ 33 ആയി

മൂന്നുവയസുകാരനും ഒമിക്രോണ്‍; രാജ്യത്ത് ആകെ കേസുകള്‍ 33 ആയി

ന്യൂഡല്‍ഹി: മുംബൈയിൽ മൂന്നുവയസുകാരനടക്കം ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ കേസുകള്‍ 33 ആയി. ഗുജറാത്തില്‍ രണ്ട് കേസുകളും സ്ഥിരീകരിച്ചു.

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  നിരോധനാജ്ഞ ലംഘിച്ച്‌ കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ രണ്ടാമത് ഒരാള്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിംബാബ്‌വെയില്‍നിന്ന് എത്തിയ ആള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 33 ആയി.
കോവിഡ് പോസിറ്റിവ് ആയ ഇയാളുടെ സാംപിളുകള്‍ ജീനോം സീക്വീന്‍സിങ്ങിന് അയച്ചിരിക്കുകയായിരുന്നു. ഫലം പോസിറ്റിവ് ആണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിംബാബ്‌വെയില്‍ നിന്ന് എത്തിയ ആള്‍ നേരത്തെ ദക്ഷണി ആഫ്രിക്കയും സന്ദര്‍ശിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് എത്തി കോവിഡ് പോസിറ്റിവ് ആയ 27 പേരെയാണ് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 25 പേരുടെയും ജീനോം സ്വീക്വന്‍സിങ് ഫലം നെഗറ്റിവായതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇതുവരെ കണ്ടെത്തിയ ഒമിക്രോണ്‍ കേസുകളില്‍ ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

മൊത്തം കേസുകളില്‍ 0.04 ശതമാനം മാത്രമാണ് ഒമിക്രോണ്‍ കേസുകള്‍. നവംബർ 24 വരെ രണ്ട് രാജ്യങ്ങളിലായിരുന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ 59 രാജ്യങ്ങളിലെത്തി. ആരോഗ്യ സുരക്ഷാ സംവിധാനത്തില്‍ ഒമിക്രോണ്‍ ഇതുവരെ ഭീഷണിയായില്ലെങ്കിലും കര്‍ശനമായ ജാഗ്രത തുടരണം. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. കേരളത്തിലും മഹാരാഷ്ട്രയിലും 43 ശതമാനത്തിലധികമാണ് സജീവമായ കേസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.