വിസ്മയങ്ങളും കൗതുകങ്ങളും ഒരുക്കി 'ഓകിനോവ' എന്ന പവിഴങ്ങളുടെ നാട്

വിസ്മയങ്ങളും കൗതുകങ്ങളും ഒരുക്കി 'ഓകിനോവ' എന്ന പവിഴങ്ങളുടെ നാട്

സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് ജപ്പാനിലെ ഓകിനാവ. ബീച്ച് റിസോര്‍ട്ടുകളുടെ പേരിലും ദ്വീപ് ജീവിതത്തിനും പ്രസിദ്ധമാണ് ഓകിനാവ. സമുദ്രത്തിലെ കയര്‍ എന്നാണ് ഓകിനാവ എന്ന പേരിന്റെ അര്‍ത്ഥം. കാഗോഷിമ മുതല്‍ തായ്വാന്‍ വരെയുള്ള ദ്വീപുകള്‍ ബന്ധിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ഈ പേര് നല്‍കിയിരിക്കുന്നത് പറയപ്പെടുന്നത്.

കാഴ്ചകളുടെ വിസ്മയമാണ് ഈ രാജ്യം സമ്മാനിക്കുന്നത്. ചുറ്റും നീലകടലും പവിഴപ്പുറ്റുകളും വൈവിധ്യമാര്‍ന്ന സമുദ്ര ജീവികളെയും ഇവിടെ കാണാം. നിഗൂഢ സൗന്ദര്യങ്ങളുടെ രാജ്യമെന്നും സഞ്ചാരികള്‍ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ബീച്ച് റിസോര്‍ട്ടുകളുടെ രാജ്യം കൂടിയാണിത്. സഞ്ചാരികള്‍ക്കായി പ്രൈവറ്റ് റിസോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സമുദ്ര കായിക വിനോദങ്ങളും നിരവധിയാണ്. പ്രകൃതി ദത്ത ഗുഹകളും ഇവിടുത്തെ പ്രത്യേകതയാണ്. ഓകിനോവയുടെ മിക്ക ദ്വീപുകളും വിവിധതരം പവിഴങ്ങളാല്‍ സമൃദ്ധമാണ്.

ഓകിനോവ ദ്വീപിലെ പ്രശസ്തമായ പവിഴമാണ് ഫോറമിനിഫര്‍ ഷെല്‍. ഓകിനോവയിലെ സ്റ്റാര്‍ സാന്‍ഡ് ബീച്ചുകള്‍ക്ക് പിന്നില്‍ ഇവയാണ്. ഈ പവിഴം നശിക്കുമ്പോള്‍ ഇവയില്‍ നിന്നുള്ള നക്ഷത്രാകൃതിയിലുള്ള ചെറിയ കൂര്‍ത്ത ഷെല്ലുകള്‍ കരയ്ക്കടിയുന്നു. അതുകൊണ്ടാണ് ഈ ബീച്ചുകള്‍ സ്റ്റാര്‍ സാന്‍ഡ് ബീച്ചുകള്‍ എന്നറിയപ്പെടുന്നത്. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രത്യേകതകളാണ് ഓകിനോവയ്ക്ക് ഉള്ളത്. 160ല്‍ പരം ദ്വീപുകളുണ്ട് ഓകിനോവയില്‍. അവയില്‍ നാല്‍പത്തിയേഴ് എണ്ണം വിദൂര ദ്വീപുകളാണ്. ഇവിടുത്തെ ആകെ ജനസംഖ്യ പതിനഞ്ച് ലക്ഷത്തില്‍ താഴെയാണ്.

കൂടുതല്‍ ആയുസുള്ള ജനങ്ങള്‍ വസിക്കുന്ന ദ്വീപും ഇവിടെ ഉണ്ട്. മലിനീകരണം കുറവായതിനാല്‍ ഇവിടെ ആളുകളില്‍ ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടാകുന്നതും കുറവാണ്. ജാപ്പനീസ് ആണ് ഇവിടത്തുകാരുടെ ഭാഷ. ഇവിടുത്തെ മനോഹരമായ സൂര്യാസ്തമയം തേടി എത്തുന്നവരും നിരവധിയാണ്. കൂറ്റന്‍ തിമിംഗലങ്ങളും കടലാമകളും തുടങ്ങി നിരവധി സമുദ്ര ജീവികളും ഇവിടെ ഉണ്ട്.

വിനോദങ്ങളും കാഴ്ചകളും മാത്രമല്ല വൈവിധ്യമാര്‍ന്ന സംസ്‌കാരം കൊണ്ടും തനതായ കലാരൂപങ്ങള്‍ കൊണ്ടും പരിസ്ഥിതി സൗഹാര്‍ദ്ര വാസ്തുശൈലിയും രുചിയൂറും ഭക്ഷണ വിഭവങ്ങളും ഇവിടുത്തെ പ്രത്യകതകളാണ്. ജപ്പാനിലെ ഏറ്റവും ചെറിയ നദിയായ ഷിയോകാവ അഥവാ സാള്‍ട്ട് റിവര്‍ ഓകിനോവയിലാണ് സ്ഥിതി ചെയ്യുന്നത്. 300 മീറ്റര്‍ നീളമുള്ള ഈ നദി ജപ്പാനിലെ ഏറ്റവും ചെറുതും ലോകത്തിലെ തന്നെ ഏതാനും ഉപ്പുനദികളില്‍ ഒന്നുമാണ്. കൂടാതെ വിവിധ തരം സമുദ്ര സസ്യങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.