പ്രദീപ് കുമാറിന്റെ മൃതദേഹം വാളയാറില്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി; ഉടന്‍ സ്വവസതിയില്‍ എത്തിക്കും

പ്രദീപ് കുമാറിന്റെ മൃതദേഹം വാളയാറില്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി; ഉടന്‍ സ്വവസതിയില്‍ എത്തിക്കും

തൃശൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം വാളയാറില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍ക്കുട്ടി, കെ. രാധകൃഷ്ണന്‍, കെ. രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പിന്നീട് സ്വവസതിയായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് യാത്ര തിരിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എം പി തുടങ്ങിയവര്‍ വിലാപ യാത്രയെ അനുഗമിക്കുന്നുണ്ട്.

പ്രദീപ് പഠിച്ച പുത്തൂര്‍ ഹൈസ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നടക്കും. വെന്റിലേറ്ററില്‍ കഴിയുന്ന പ്രദീപിന്റെ പിതാവിനോട് ഇതുവരെ മരണവിവരം അറിയിച്ചിട്ടില്ലെന്നാണ് സൂചന.

2004 ലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണില്‍ ജൂനിയര്‍ കേഡറ്റ് ഓഫീസര്‍മാരുടെ സെമിനാറില്‍ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂര്‍ വ്യോമത്താവളത്തില്‍ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു പ്രദീപ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.