ആലപ്പുഴ: പക്ഷിപ്പനി മുന്‍കരുതലിന്റെ ഭാഗമായി 9048 താറാവിനെ കൊന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ 9048 താറാവിനെയാണ് കൊന്നത്.
മേഖലയില്‍ കൂടുതല്‍ പക്ഷികളെ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ തൂവലുകളും മറ്റ് അവശിഷ്ടങ്ങളും കത്തിച്ച് നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ജില്ല കലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിക്കാതിരിക്കാന്‍ തുടര്‍നടപടി സ്വീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച 10ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ പുറത്തുകടക്കാതിരിക്കാനും മറ്റിടങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്നവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ച ഒമ്പതു കിലോമീറ്റര്‍ ചുറ്റിലും 11 പഞ്ചായത്തിലും ഹരിപ്പാട് മുനിസിപ്പാലിറ്റി പ്രദേശത്തും താറാവ്, കോഴി മുട്ടയുടെ വില്പന എന്നിവ നിരോധിച്ചു. ഈ ഭാഗത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.