നഖങ്ങളില്‍ വ്യത്യസ്തത പരീക്ഷിക്കുന്ന യുവതികൾക്ക് ഇപ്പോള്‍ ഇതാ പുതിയ നെയില്‍ ആര്‍ട്ട് അൽഭുത കാഴ്ചയായാകുന്നു. ആഘോഷങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ ഡിസൈനിലുള്ള നെയില്‍ ആര്‍ട്ട് ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും.
പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധനേടുന്നതിനിടെ നെയില്‍ ആര്‍ട്ടില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഡിസൈനാണ് ഇപ്പോൾ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഇത് വെറും നെയില്‍ ആര്‍ട്ട് മാത്രമല്ല വേണമെന്നുവച്ചാല്‍ ചായ അരിച്ചെടുക്കാനും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ആര്‍ട്ടിഫിഷല്‍ നഖം വിരലില്‍ ഒട്ടിച്ചശേഷം അതിന്റെ നടുക്കായി ഒരു ദ്വാരം സൃഷ്ടിച്ചെടുത്തു. ഇതിലേക്ക് അരിപ്പയുടെ മെഷ് മുറിച്ചെടുത്ത് യോജിപ്പിച്ച് വയ്ക്കുന്നു. ഈ മെഷ് പശ ഉപയോഗിച്ച് ഒട്ടിവയ്ക്കുന്നു. ഈ ആര്‍ട്ടിഫിഷല്‍ നഖം ഉപയോഗിച്ച് ചായ അരിച്ചെടുക്കാനും സാധിക്കും. ഇത്തരത്തിലുള്ള വ്യത്യസ്തമായ നെയിൽ ആർട്ടിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിനോടകം നിരവധിപ്പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞ. ധാരാളം കമന്റുകളും വീഡിയോയിക്ക് ലഭിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.