2021 ഒക്ടോബർ വരെ ദുബായിലെത്തിയത് 48.8 ലക്ഷം സന്ദർശകർ

2021 ഒക്ടോബർ വരെ ദുബായിലെത്തിയത് 48.8 ലക്ഷം സന്ദർശകർ

ദുബായ്: 2021 ജനുവരി മുതല്‍ ഒക്ടോബർ വരെ ദുബായില്‍ 48.8 ലക്ഷം സന്ദർശകരെത്തിയെന്ന് വിനോദ സഞ്ചാര വകുപ്പ്. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സന്ദർശകരെത്തിയെന്നുളളത് വിനോദ സഞ്ചാര വിപണിയ്ക്ക് ഗുണമായി. ജനുവരി മുതല്‍ ഒക്ടോബർ വരെ 94 ലക്ഷമാണ് രാത്രികാല താമസത്തിന്‍റെ കണക്കുകള്‍. 2019 നെ അപേക്ഷിച്ച് 70 ലക്ഷം കൂടുതലാണിത്. ഐന്‍ ദുബായില്‍ വച്ച് നടത്തിയ രണ്ടാമത് വാ‍ർഷിക സമ്മേളനത്തിലാണ് ദുബായ് വിനോദ സഞ്ചാര സാമ്പത്തിക വകുപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. 

ഹോസ്പിറ്റാലിറ്റി, യാത്ര,വിനോദസഞ്ചാരം മേഖലകളിെ 1150 പ്രമുഖർ സമ്മേളനത്തില്‍ പങ്കെടുത്തു. എക്സ്പോ ഉള്‍പ്പടെയുളള പരിപാടികള്‍ കൂടുതല്‍ ആളുകളെ രാജ്യത്തേക്ക് ആക‍ർഷിച്ചുവെന്നും സമ്മേളനം വിലയിരുത്തി. കോവിഡും ലോക്ഡൗണുമുണ്ടായിരുന്ന 2020 നോട് 2021 ലെ കണക്കുകള്‍ താരതമ്യം ചെയ്യുന്നില്ലെന്നും ഡിഇടി അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.