ദുബായ്: കെ.ആര്‍.എല്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ. ലാറ്റിന്‍ ഡേ 2021 ആഘോഷിച്ചു. വെള്ളിയാഴ്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടികള്‍ അരങ്ങേറിയത്. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് സമുദായ ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. അതിനുശേഷം നടന്ന പൊതുസമ്മേളനം കെ.ആര്‍.എല്‍.സി.സിയുടെയും കെ.ആര്‍.എല്‍.സി.ബി.സിയുടെയും പ്രസിഡന്റ് ജോസഫ് കരിയില്‍ പിതാവ് ഉദ്ഘാടനം ചെയ്തു.
കെ.ആര്‍.എല്‍.സി.സി ദുബായ് പ്രസിഡന്റ് കെ. മരിയദാസ് അധ്യക്ഷത വഹിച്ചു. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്. മുഖ്യപ്രഭാഷണവും ബിഷപ്പ് പോള്‍ ഹിന്‍ഡര്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേതേച്ചേരില്‍, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. തോമസ് തറയില്‍, ഫാ. ലെനി കൊന്നുള്ളി, ഫാ. അലക്‌സ് വാച്ചാപ്പറമ്പില്‍, ഫാ. മെട്രോ സേവ്യര്‍, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ്, മാത്യു തോമസ്, ബിബിന്‍ ജോസഫ്, സജീവ് ജോസഫ്, എന്നിവര്‍ സംസാരിച്ചു.
കെ.ആര്‍.എല്‍.സി.സി യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ബിബിയാന്‍ ബാബു കൃതജ്ഞത രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.