ഗോവ നിയമസഭ തെരഞ്ഞെടുപ്പ്; എ്രല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 5000 രൂപ; വാഗ്ദാന പെരുമഴയുമായി തൃണമൂല്‍

ഗോവ നിയമസഭ തെരഞ്ഞെടുപ്പ്; എ്രല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 5000 രൂപ; വാഗ്ദാന പെരുമഴയുമായി തൃണമൂല്‍

പനാജി: സ്ത്രീക്ഷേമ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് ഗോവയില്‍ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 5000 രൂപ നല്‍കാനുള്ള പദ്ധതിയുമായി തൃണമൂല്‍ കോണ്‍ഗ്രസാണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ക്കായി ഗൃഹലക്ഷ്മി സ്‌കീം ആണ് തൃണമൂല്‍ പുറത്തിറക്കുന്നത്.

എടിഎം കാര്‍ഡ് പോലൊന്ന് തിരിച്ചറിയല്‍ രേഖയായി നല്‍കും. പിന്നെ പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തും. എന്നാല്‍ ഇത് തങ്ങള്‍ നേരത്തെ നടപ്പാക്കിയതാണെന്ന് ബിജെപി പറയുന്നു. 2016ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗൃഹ ആധാര്‍ പദ്ധതിയാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത് 1500 രൂപയാണ്.

പക്ഷെ കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടരുതെന്നും 15 വര്‍ഷമായി ഗോവയില്‍ താമസിക്കുന്നവരാവണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളൊന്നും ഗൃഹലക്ഷ്മി പദ്ധിതില്‍ ഉണ്ടാകില്ലെന്നാണ് തൃണമൂല്‍ വാഗ്ദാനം. കണക്ക് പ്രകാരം മൂന്നരലക്ഷം വീടുകളില്‍ സഹായമെത്തും. ബജറ്റിന്റെ എട്ട് ശതമാനത്തോളം പദ്ധതിക്കായി വകയിരുത്തും.

മാസങ്ങള്‍ക്ക് മുന്‍പാണ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന 1500 രൂപ 2500 ആക്കുമെന്ന് ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഗോവയിലെത്തിയ പ്രിയങ്കാ ഗാന്ധിയാകട്ടെ സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സ്ത്രീ സംവരണമാണ് വാഗ്ദാനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.