കണ്ണൂര്‍: സര്‍വകലാശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവര്‍ണര്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വളരെ മികവാര്‍ന്ന അക്കാദമിക് വിദഗ്ദ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റേയും തലപ്പത്ത് കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എല്‍ഡിഎഫ് സര്‍ക്കാരുകളും ഇത്തരത്തില്‍ അക്കാഡമിക് മികവുള്ളവരെ സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില ഘട്ടത്തില്‍ വ്യത്യസ്തമായ അനുഭവവും കേരളത്തിനുണ്ട്.
24 മണിക്കൂര്‍ പോലും പഠിപ്പിക്കാത്തവരെ സര്‍വകലാശയുടെ തലപ്പത്ത് ചിലര്‍ ഇരുത്തിയിട്ടുണ്ട്. പേരുകള്‍ എടുത്ത് പറയാത്തത് മര്യാദയുള്ളതുകൊണ്ടാണ്. ഗവര്‍ണറുടെ കത്തില്‍ വ്യാകുലപ്പെട്ടവര്‍ മുന്‍കാലങ്ങള്‍ മറക്കേണ്ട. തങ്ങള്‍ നിയമിച്ച വിസിയെ അന്നത്തെ തങ്ങളുടെ ഗവര്‍ണര്‍ക്കു തന്നെ നീക്കം ചെയ്യേണ്ടി വന്നതൊക്കെ മറന്നതു കൊണ്ടാകും ഇത്തരം ആകുലതയെന്നും മുഖ്യമന്ത്രി പറഞ്ഞു
ഉന്നതവിദ്യാഭ്യാസ മേഖലകളെ കുറിച്ച് ഒട്ടേറ ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുകയാണ്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നത് എടുത്ത് പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാന്‍ കൂടുതല്‍ ശാക്തീകരിക്കണം നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.