കോവിഡ് കുതിച്ചുയരുന്നു; ഡൽഹിയിൽ കോവിഡ് പിടിമുറുക്കുന്നു

കോവിഡ് കുതിച്ചുയരുന്നു; ഡൽഹിയിൽ കോവിഡ് പിടിമുറുക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6725 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,03,096 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 48 മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 6652 ആയി ഉയര്‍ന്നു. ഇതുവരെ 3,60,069 പേരാണ് രോഗമുക്തി നേടിയത്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും ആന്ധ്രയിലും കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. കര്‍ണാടകയില്‍ പുതുതായി 2756 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 26 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 8,32,396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,80,735 രോഗമുക്തി നേടി. 11247 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 40,395 പേരാണ് ചികിത്സയിലുളളത്. ആന്ധ്രയില്‍ പുതുതായി 2,849 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 8,30,731 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,02,325 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധമൂലം ഇതുവരെ 6,734 പേരാണ് മരിച്ചത്. നിലവില്‍ 21,672 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.