രോഗിയുടെ ഭാര്യയ്ക്കും ഭാര്യാ മാതാവിനും കോവിഡ് സ്ഥിരീകരിച്ചു.
കൊച്ചി: കേരളത്തില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രോഗിയുടെ ഭാര്യയ്ക്കും ഭാര്യാ മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസ്വലേഷനിലേക്ക് മാറ്റി. യു.കെയില്‍ നിന്ന് അബുദാബി വഴി ഡിസംബര്‍ ആറിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പ്രാഥമിക സമ്പര്‍ക്ക ലിസ്റ്റിലുള്ളത് ഭാര്യാ മാതാവ് മാത്രമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ വിമാനത്താവളങ്ങളിലടക്കം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 38 ആയി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മഹാരാഷ്ട്രയില്‍ എത്തിയ നാഗ്പൂര്‍ സ്വദേശിയായ 40 കാരനും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നിലവില്‍ മഹാരാഷ്ട്രയില്‍ മാത്രം 18 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആന്ധ്രയില്‍ 34 കാരനും ചണ്ഡീഗഢില്‍ 20 കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34 കാരന്‍ അയര്‍ലന്‍ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20 കാരന്‍ ഇറ്റലിയില്‍ നിന്നുമാണ് വന്നത്.
വിദേശത്ത് നിന്ന് ആന്ധ്രയില്‍ എത്തിയ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മുഴുവന്‍ സാംപിളുകളും ജിനോം സ്വീക്വീന്‍സിങിന് വിധേയമാക്കി. ഇതില്‍ പത്ത് പേരുടെ ഫലമാണ് വന്നത്. ഇതിലാണ് ഒരാളുടെ ഫലം പോസിറ്റീവായത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി അയര്‍ലന്‍ഡില്‍ നിന്ന് ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വച്ച് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്. പിന്നാലെയാണ് ഇയാള്‍ വിശാഖപട്ടണത്ത് എത്തിയത്. ഇവിടെ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഒമിക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്.
രണ്ട് വാക്സിനുമെടുത്ത 20 കാരന്‍ ഇറ്റലിയില്‍ നിന്നെത്തിയതിന് പിന്നാലെ ഈ മാസം ഒന്നിന് കോവിഡ് പോസിറ്റീവായി. ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ സാംപിള്‍ ജിനോം സ്വീക്വീന്‍സിങിന് വിധേയമാക്കിയതിന് പിന്നാലെയാണ് ഫലം പോസിറ്റീവായത്. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ ഒമിക്രോണ്‍ ബാധിതരുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.