ബെംഗളൂരു: ക്രൈസ്തവര്‍ക്ക് നേരെ കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ അക്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം കോലാറിലെ ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ എത്തിയ തീവ്രഹിന്ദു സംഘടനയില്‍ പെട്ടവര്‍ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിച്ചു.
സംഭവത്തില്‍ ഒരാളെ പോലും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പറയുന്ന പൊലീസ് സംരക്ഷണം നല്‍കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
ഇതിനിടെ ശനിയാഴ്ച കര്‍ണാടകയിലെ ബെലാഗവിയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അക്രമി വടിവാളുമായി അതിക്രമിച്ചു കയറി വൈദികനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഫാ. ഫ്രാന്‍സിസ് ഡിസൂസയെയാണ് പ്രതി ലക്ഷ്യമിട്ടത്. വടിവാളിനു പുറമെ ഇയാളുടെ കൈവശം കയറും ഉണ്ടായിരുന്നു.
സംഭവത്തില്‍ പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും അക്രമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചുവെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്.
അപകടകരവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവമാണിതെന്ന് ബംഗളൂരു അതിരൂപതയുടെ വക്താവ് ജെ.എ കാന്ത്രാജ് പ്രതികരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരേ നാല്‍പ്പതിലധികം ആക്രമണങ്ങളാണ് ഉണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.