പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സത്യവാങ്മൂലം നല്‍കി ജിഎസ്ടി കൗണ്‍സില്‍

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സത്യവാങ്മൂലം നല്‍കി ജിഎസ്ടി കൗണ്‍സില്‍

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

പെട്രോളിയം ഉത്പന്നങ്ങള്‍ പ്രധാന വരുമാനമാന സ്രോതസായതിനാല്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കാണിച്ച് കൗണ്‍സില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇക്കാര്യത്തില്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗണ്‍സില്‍ കോടതിയെ അറിയിച്ചു.

ഇതേ നിലപാട് ജിഎസ്ടി കൗണ്‍സില്‍ നേരത്തെയും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതില്‍ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിന്റെ യോഗ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ഇത്തരത്തില്‍ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാന്‍ കഴിയില്ലെന്ന നിലപാടാണ് കൗണ്‍സില്‍ നേരത്തെ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഇതുതന്നെയാണ് കൂടുതല്‍ വിശദീകരിച്ച് ഇപ്പോള്‍ സത്യവാങ്മൂലമായി നല്‍കിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.