കൊച്ചിൻ കോളേജിൽ ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി വാങ്ങിയ സംഭവം; വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും പക്കൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു

കൊച്ചിൻ കോളേജിൽ ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി വാങ്ങിയ സംഭവം; വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും പക്കൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു

മട്ടാഞ്ചേരി കൊച്ചിന്‍ കോളജില്‍ ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വിജിലന്‍സ് മൊഴി എടുത്തു. കോളജില്‍ ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി നല്‍കിയ മാതാപിതാക്കളും വിദ്യാര്‍ത്ഥികളുമാണ് മൊഴി നല്‍കിയത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.

ഡിഗ്രി ഒന്നാം വര്‍ഷത്തിലെ സര്‍ക്കാര്‍ സീറ്റുകള്‍ കൈക്കൂലി ആവശ്യപ്പെട്ട് വില്‍പന നടത്താന്‍ ശ്രമിച്ച കേസില്‍ മട്ടാഞ്ചേരി കൊച്ചിന്‍ കോളജിലെ ക്ലര്‍ക്ക് പിടിയിലായിരുന്നു. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ കൈക്കൂലി നല്‍കിയാണ് ഇവര്‍ സീറ്റുകള്‍ വില്‍പന നടത്തിയിരുന്നത്.

കോളജ് അധികൃതര്‍ ഇത്തരത്തില്‍ കൈക്കൂലി ആവശ്യപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഡിവൈഎസ്പി സിഎം വര്‍ഗീസിനെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. അര്‍ഹത ഉണ്ടായിരുന്നിട്ടും സീറ്റിനായി കോളജ് അധികൃതര്‍ പണം ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മൊഴി നല്‍കിയിട്ടുണ്ട്.

കൈക്കൂലി വാങ്ങിയതിന് മുന്‍പ് പിടിയിലായ ക്ലര്‍ക്ക് ബിനീഷ് കോളേജിലെ ഉന്നത അധികാരികളുടെ ബിനാമി മാത്രമാണെന്നാണ് ആക്ഷേപം. കൊച്ചിന്‍ കോളജ് മാനേജര്‍ക്കും കൈക്കൂലി വാങ്ങിയതില്‍ പങ്കുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.