കൊച്ചി: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. റിജി ജോണിനെ നിയമിച്ചതില്‍ തെറ്റില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്നംഗ സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേരാണ് മുന്നോട്ട് വെച്ചത്. സെര്‍ച്ച് കമ്മിറ്റി നല്‍കിയ ഒറ്റപ്പേര് അംഗീകരിച്ചതായും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.
നവംബര്‍ 12-നാണ് ഇതുസംബന്ധിച്ചുളള സ്‌റ്റേറ്റ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഒന്‍പത് പേരെയാണ് ഫിഷറീസ് നിയമനത്തിലേക്ക് അഭിമുഖം നടത്തിയത്. ഇതില്‍ നിന്ന് ഒരാളെയാണ് സെര്‍ച്ച് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുളളതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും രണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമാണ് സെര്‍ച്ച് കമ്മിറ്റിയിലുളളത്.
യുജിസി ചട്ടപ്രകാരം സെര്‍ച്ച് കമ്മിറ്റി ഒന്നില്‍ കൂടുതല്‍ പേരുളള പാനലിനേയാണ് ഗവര്‍ണര്‍ക്ക് മുമ്പാകെ നല്‍കേണ്ടത്. ഏകകണ്ഠമായി ഒരാളെ തിരഞ്ഞെടുക്കുന്നത് ശരിയല്ലെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് ഗവര്‍ണര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.