സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യം മോഡി സര്‍ക്കാരിനെ പഠിപ്പിക്കേണ്ടതുണ്ട്: രാഹുല്‍ ഗാന്ധി

സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യം മോഡി സര്‍ക്കാരിനെ പഠിപ്പിക്കേണ്ടതുണ്ട്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പന്ത്രണ്ട് രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിൽ മോഡി സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ജനാധിപത്യത്തില്‍ സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യത്തെക്കുറിച്ച്‌ മോഡി സര്‍ക്കാരിനെ പഠിപ്പിക്കേണ്ടതുണ്ടെന്നും അതിന് ട്യൂഷന്‍ ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.



12 രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഞായറാഴ്ച ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രധാനമന്ത്രി മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാജ്യത്ത് നടക്കുന്ന ഹിന്ദുത്വവാദികളുടെ ഭരണം ഹിന്ദുക്കളുടേതല്ല. ഹിന്ദുത്വവാദികളെ പുറത്താക്കി രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.