ഡല്‍ഹിയിലും രാജസ്ഥാനിലും വീണ്ടും ഒമിക്രോണ്‍; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 49 ആയി

ഡല്‍ഹിയിലും രാജസ്ഥാനിലും വീണ്ടും ഒമിക്രോണ്‍; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 49 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും രാജസ്ഥാനിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി. ഡല്‍ഹിയില്‍ പുതുതായി നാലു പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 20 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഒരാള്‍ രോഗം ഭഭേദമായി ആശുപത്രി വിട്ടതായി എല്‍എന്‍ജെപി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനില്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച എല്ലാവരും നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ അറിയിച്ചു.

അതേസമയം ഒമിക്രോണ്‍ ബാധിച്ച് ഇതുവരെ ഒരാള്‍ മാത്രമാണ് മരിച്ചത്. ആദ്യ മരണം യുകെയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യുകെയില്‍ പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ലക്ഷ്യമിട്ടുള്ള കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.