ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിട്ടില്ല. തരൂര്‍ ഒഴികെയുള്ള പതിനെട്ട് യുഡിഎഫ് എംപിമാരും പുതുച്ചേരി എംപി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പിട്ടു. നിവേദനം നല്‍കിയ എംപിമാര്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും.
കെ റെയില്‍ കേരളത്തിന് അനിവാര്യമാണെന്ന നിലപാടാണ് ശശി തരൂരിന്റേത്. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.
റെയില്‍വെ മന്ത്രിയുമായി യു.ഡി.എഫ് എംപിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ. റെയില്‍ നടപ്പിലാക്കരുതെന്നുള്ള ഒരു കത്തും എംപിമാര്‍ കൈമാറി. ഈ കത്തിലാണ് ശശി തരൂര്‍ ഒപ്പുവെയ്ക്കാത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.