തിരുവനന്തപുരം: ഗഗന്‍യാന്‍ പുതുവര്‍ഷത്തില്‍ യന്ത്രമനുഷ്യനായ വ്യോമമിത്രയുമായി കുതിക്കും. ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമാണ് ഗഗന്‍യാന്‍. പേടകത്തിന്റെ ബഹിരാകാശ ട്രയലാണിത്. ബഹിരാകാശ കുതിപ്പ്, തിരിച്ച് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍, ഭൂമിയില്‍ തിരിച്ചിറക്കം, ബഹിരാകാശത്ത് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയാണ് പരിശോധിക്കുക.
പിശകുകള്‍ പരിഹരിച്ച് അടുത്തവര്‍ഷം അവസാനം വ്യോമമിത്ര രണ്ടാംകുതിപ്പ് നടത്തും. 2023ല്‍ ഇന്ത്യന്‍ യാത്രികരുമായി ഗഗന്‍യാന്‍ ബഹിരാകാശ യാത്ര നടത്തും. വ്യോമമിത്ര ഈ വര്‍ഷം ആദ്യം വിക്ഷേപിക്കാനിരുന്നതാണ്. കോവിഡ് മൂലം ഒരുവര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യക്കാരനെ എത്തിച്ച് ചരിത്രം സൃഷ്ടിക്കാനായിരുന്നു പദ്ധതി.
ഇതോടെ അമേരിക്ക,റഷ്യ,ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരെ ഗഗന്‍യാന്‍ എത്തിച്ച് ഏതാനും ദിവസങ്ങള്‍ ഭ്രമണം ചെയ്ത ശേഷം തിരിച്ചിറങ്ങുന്നതാണ് പദ്ധതി. 10,000കോടി രൂപയാണ് ചെലവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.