കൊച്ചി: കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കുറയുന്നത് ആശങ്കാജനകമാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. അഞ്ചാം ദേശിയ കുടുംബരോഗ്യ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനിച്ച കുട്ടികളുടെ ലിംഗാനുപാതത്തില്‍ കേരളത്തില്‍ 1000 ആണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 951 ആയിരുന്നു. നാലാം സര്‍വേയില്‍ പെണ്‍കുട്ടികളുടെ എണ്ണം 1049 ആയിരുന്നു.
മൂന്നാം സര്‍വേയില്‍ 1058 ഉം ആയിരുന്നു. നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മാറ്റമുണ്ട്. അഞ്ചാം സര്‍വേ അനുസരിച്ചു നഗര പ്രദേശങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം 983 ഉം ഗ്രാമപ്രദേശങ്ങളില്‍ 922 ഉം ആണ്.
കേരളത്തിലെ 11 ജില്ലകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വളരെ പുറകിലേയ്ക്ക് പോയിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ അഞ്ചു വയസുവരെയുള്ള കുട്ടികളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ആണ്‍കുട്ടികളെക്കാള്‍ ഏതാണ്ട് 31 ശതമാനം കുറവ് എന്ന കണക്കുകള്‍ വളരെ ആശങ്കാജനകമാണ്.
ഭ്രുണാവസ്ഥയില്‍ ലിംഗനിര്‍ണയം നടത്തി കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെടുന്നുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പ്രത്യേക പ്രോത്സാഹനങ്ങളും കുടുംബത്തിന് ആനുകുല്യങ്ങളും നല്‍കി മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.
'മാതൃത്വം മഹനീയം, പെണ്‍കുഞ്ഞുങ്ങള്‍ വീടിനും നാടിനും അനുഗ്രഹം' എന്ന സന്ദേശം പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.