വിവാഹത്തിന് മുമ്പ് കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം; വനിതാ കമ്മീഷന്‍

വിവാഹത്തിന് മുമ്പ് കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം; വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ പക്വതയില്ലാതെ വിവാഹ ജീവിതം തുടങ്ങുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹത്തില്‍ കൂടുന്നുവെന്ന് സതീദേവി ചൂണ്ടിക്കാട്ടി.

തൃശൂര്‍ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്ണ്‍ പി സതീദേവിയുടെ പ്രതികരണം. വിവാഹ രജിസ്ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ രൂപം നല്‍കിയ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്ത് വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങ് പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന് യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുമെന്നായിരുന്നു പൊതു താല്‍പര്യ ഹര്‍ജിയിലെ വാദം. സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും അത് കൊണ്ട് ഇതിനായി പുതിയ കോഴ്സ് രൂപകല്‍പ്പന ചെയ്യാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.