ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമം വിവേകപൂര്‍വം ഉപയോഗിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) സുപ്രീം കോടതി. അല്ലെങ്കില്‍ അതിന്റെ പ്രസക്തിതന്നെ നഷ്ടമാകുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണക്കേസിലെ രണ്ടു പ്രതികളുടെ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമക്കിയത്.
നിങ്ങള്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് കോടതി പറഞ്ഞു. ഈ കേസില്‍ മാത്രമല്ല, 100 രൂപയുടെയും 10,000 രൂപയുടെയും കേസില്‍ വരെ ഈ നിയമം ഉപയോഗിച്ച് ആളുകളെ അഴിക്കുള്ളിലാക്കുകയാണ്. അതിനാല്‍, വിവേകപൂര്‍വം നിയമം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മപ്പെടുത്തി.
ബാങ്ക് തട്ടിപ്പുകേസില്‍ തെലങ്കാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ നരേന്ദര്‍ കുമാര്‍ പട്ടേലും മറ്റൊരു കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സമന്‍സ് റദ്ദാക്കാത്തതിനെതിരേ ഉഷാ മാര്‍ട്ടിനും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.