സ്ത്രീകളെ അടിതട പഠിപ്പിക്കാന്‍ പൊലീസ്: പഠനം സോഷ്യല്‍ മീഡിയാ വഴി; വീഡിയോ റിലീസ് ഇന്ന്

സ്ത്രീകളെ അടിതട പഠിപ്പിക്കാന്‍ പൊലീസ്: പഠനം സോഷ്യല്‍ മീഡിയാ വഴി; വീഡിയോ റിലീസ് ഇന്ന്

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അടി തട പഠിപ്പിക്കാന്‍ പൊലീസ്. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ആവിഷ്‌ക്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി സോഷ്യല്‍ മീഡയയിലൂടെ പഠിക്കാം. പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ അടിതട എന്ന സ്വയം പ്രതിരോധ പാഠങ്ങള്‍ ഉള്‍ക്കൊളളിച്ചുളള ട്യൂട്ടോറിയല്‍ വീഡിയോ ഇന്ന് പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യും.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പരിശീലന പരിപാടി സെല്‍ നോഡല്‍ ഓഫീസറായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍.ബി.റ്റിയുടേതാണ് ട്യൂട്ടോറിയല്‍ വീഡിയോയുടെ ആശയം. തിരുവനന്തപുരം സിറ്റിയിലെ വനിതാ സ്വയം പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുല്‍ഫത്ത്, അനീസ്ബാന്‍, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.