ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; 2 മരണം, 15 പേര്‍ക്ക് പരുക്ക്

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; 2 മരണം, 15 പേര്‍ക്ക് പരുക്ക്

ഗാന്ധിനഗര്‍: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. പഞ്ച്മഹല്‍സ് ജില്ലയിലെ ഫ്ളൂറോ കെമിക്കല്‍സ് ലിമിറ്റഡിന്റെ സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് പഞ്ച്മഹല്‍ പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്ഫോടനം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരെ കേള്‍ക്കാമായിരുന്നുവെന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.സ്‌ഫോടനത്തിലും തുടര്‍ന്നുള്ള തീപിടുത്തത്തിലും 15 ഓളം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുപ്പത് വര്‍ഷത്തെ വൈദഗ്ധ്യമുള്ള കമ്പനിയാണ് ഫ്ളൂറോ കെമിക്കല്‍സ്. കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ച് ആധുനിക ലോകത്തിന്റെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ഫ്‌ളൂറോ പോളിമറുകള്‍, ഫ്‌ളൂറോ-സ്‌പെഷ്യാലിറ്റികള്‍, എന്നിവയില്‍ ജിഎഫിഎല്‍ കെമിക്കല്‍സിന് വൈദഗ്ദ്ധ്യം ഉണ്ട്. ജിഎഫിഎല്ലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റാണ് സ്‌ഫോടനത്തിന് സാക്ഷ്യം വഹിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.