തിരുവനന്തപുരം: കാട്ടാക്കടയിലെ കോഴിക്കടയില്‍ കൈ തുടയ്ക്കാന്‍ ദേശീയപതാക കെട്ടിത്തൂക്കി അവഹേളനം. പരാതി നല്‍കിയിട്ടും പൊലീസ് എത്താന്‍ വൈകിയതിനാല്‍ പതാക അഴിച്ചു മാറ്റി കോഴിക്കടക്കാരന്‍ തടിതപ്പി. കാട്ടാക്കട കിള്ളി ബര്‍മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളിലാണ് ദേശീയ പതാക കൈ തുടയ്ക്കാന്‍ വൃത്തി ഹീനമായ സ്ഥലത്ത് കെട്ടിത്തൂക്കിയത്.
പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കാട്ടാക്കട ഡിവൈഎസ്പിക്ക് കൈമാറി മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയത്. പോലീസ് എത്തുന്നതിനു മുമ്പ് കടയുടമ പതാക അഴിച്ചുമാറ്റി.
ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും തെളിവായുണ്ടായിട്ടും കാട്ടാക്കട പോലീസ് കടയുടമക്കെതിരേ നടപടി സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ മടങ്ങി. ഇതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധമുയരുകയാണ്.
പോലീസ് എത്തും മുമ്പ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചതോടെയാണ് ഉടമ പതാക അഴിച്ചു മാറ്റിയതെന്ന് ആക്ഷേപമുണ്ട്. പോലീസിനു മാത്രമാണ് ദൃശ്യങ്ങള്‍ കൈമാറിയതെന്ന് പൊതുപ്രവര്‍ത്തകന്‍ കാട്ടാക്കട രജി പറഞ്ഞു. പൊലീസ് എത്തും മുന്‍പ് രഹസ്യ സന്ദേശം നല്‍കി പതാക അഴിപ്പിച്ചത് പൊലീസിലെ തന്നെ ചിലരാകാമെന്നും രജി ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.