കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്നു; 'ഓപ്പറേഷന്‍ കാവല്‍' പദ്ധതിയുമായി കേരള പൊലീസ്

കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്നു; 'ഓപ്പറേഷന്‍ കാവല്‍' പദ്ധതിയുമായി കേരള പൊലീസ്

തിരുവനന്തപുരം: 'ഓപ്പറേഷന്‍ കാവല്‍' എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന പൊലീസ്. കുറ്റകൃത്യങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കേരള പൊലീസ് രംഗത്തെത്തിയത്. അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കും.

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പ്രതികള്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികളുടെ പട്ടിക തയാറാക്കി നിരീക്ഷിക്കും. കൂടാതെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ഗുണ്ടാ സങ്കേതങ്ങളില്‍ പരിശോധന നടത്താനും നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശങ്ങളിന്മേല്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുഖേന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ എല്ലാ ദിവസവും രാവിലെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.