സെക്രട്ടേറിയറ്റില്‍ എത്തിയ വനിതാ ഡോക്ടറെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി

സെക്രട്ടേറിയറ്റില്‍ എത്തിയ വനിതാ ഡോക്ടറെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി

തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ എത്തിയ വനിതാ ഡോക്ടറെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് അജിത്രയെയാണ് ജീവനക്കാരന്‍ അപമാനിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്. തന്നെ അപമാനിച്ച വ്യക്തിയുടെ പേര് അറിയുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അജിത്ര പറഞ്ഞു.

സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണുന്നതിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ഐഡി കാര്‍‌ഡുള്ള ജീവനക്കാരന്‍ ഇവിടെ ഒരുപാട് വലിയ ആളുകള്‍ വരുന്നതാണെന്നും കാല്‍ താഴ്‌ത്തി ഇട്ട് ഇരിക്കാന്‍ പറഞ്ഞുവെന്നും അജിത്ര പറഞ്ഞു. തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും കാലിന് മുകളില്‍ കാല് കയറ്റി വച്ചിരുന്നാല്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ എങ്കില്‍ തുണിയുടുക്കാതെ നടന്നോ എന്നു പറയുകയും ചെയ്തു എന്ന് അജിത്ര പറഞ്ഞു. തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പൊലീസുകാരും വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര പറഞ്ഞു.

അഡീഷ്ണൽ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയ പിജി ഡോക്ടർമാരുടെ സമരം മുന്നിൽ നിന്ന് നയിച്ച തനിക്ക് ഇതാണ് അനുഭവമെങ്കിൽ മറ്റ് സാധാരണക്കാരായ സ്ത്രീകൾക്ക് എന്തെല്ലാം കേൾക്കേണ്ടി വരുമെന്ന് അജിത്ര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.