തന്റെ ബൗളിങ്ങിലൂടെ സച്ചിനു പരിക്കേല്‍ക്കാതിരിക്കാനുള്ള കരുതല്‍ താന്‍ പുലര്‍ത്തിയിരുന്നെന്ന് ഷുഹൈബ് അക്തര്‍

തന്റെ ബൗളിങ്ങിലൂടെ സച്ചിനു പരിക്കേല്‍ക്കാതിരിക്കാനുള്ള  കരുതല്‍  താന്‍ പുലര്‍ത്തിയിരുന്നെന്ന് ഷുഹൈബ് അക്തര്‍

കറാച്ചി: തന്റെ ബൗളിങ്ങ് വഴി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പരിക്കേല്‍ക്കരുതെന്ന നിര്‍ബന്ധ ബുദ്ധി തനിക്കുണ്ടായിരുന്നെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ പേസറായ ഷുഹൈബ് അക്തര്‍. സച്ചിന് തന്റെ പന്തില്‍ പരിക്കേറ്റാല്‍ അജീവനാന്തം ഇന്ത്യന്‍ വിസ ലഭിക്കാതെ പോകുമെന്ന ഭയമായിരുന്നു അതിനു കാരണമെന്നും അക്തര്‍ തുറന്നു പറയുന്നു.

ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമായിരുന്നു അതിവേഗത്തില്‍ പന്തെറിയുന്ന അക്തര്‍ .ഇന്നും ആഗോള ക്രിക്കറ്റിലെ വേഗമേറിയ പന്തിനുടമയാണ് പാക് സൂപ്പര്‍ പേസര്‍. അതിനാല്‍ തന്നെ അക്തറിന് റാവല്‍പിണ്ടി എക്സ്പ്രസെന്ന വിശേഷണം ക്രിക്കറ്റ് ലോകം ചാര്‍ത്തിക്കൊടുത്തിരുന്നു. ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ അക്തറിന്റെ ബൗളിങ് എപ്പോഴും ശ്രദ്ധേയമായിരുന്നു. അക്തറുമായി നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഏതു ബാറ്റ്‌സ്മാനും ഭയപ്പെട്ടിരുന്നു. ലോക ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സച്ചിന്‍ പല തവണ നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. പല തവണ അക്തറിനെ സച്ചിന്‍ അടിച്ചുപറത്തിയപ്പോള്‍ പലവട്ടം അക്തറിന് മുന്നില്‍ സച്ചിന്‍ വീണിട്ടുമുണ്ട്. 

'സാധാരണപോലെ പന്തെറിയുന്നതില്‍ നിന്നും അല്‍പ്പം വ്യത്യസ്ത പുലര്‍ത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിനെതിരേ ലിഫ്റ്റുകള്‍ക്ക് ശ്രമിച്ചിരുന്നു. വെറുതെ ഒരു രസം. ഒരു തവണ സച്ചിനെതിരേ ലിഫ്റ്റിന് ശ്രമിച്ചപ്പോള്‍ പന്ത് കൈയില്‍ നിന്ന് വഴുതിപ്പോയി. സച്ചിന്‍ നിലത്തുവീണു. എന്റെ മരണം സംഭവിക്കുന്നതുപോലെ  എനിക്കു തോന്നി്. സച്ചിന് പരിക്കേല്‍ക്കുകയോ കളിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ ഇന്ത്യന്‍ വിസ ആജീവനാന്തം ലഭിക്കില്ലെന്ന് ഭയപ്പെട്ടു. സച്ചിന് പരിക്കേറ്റാല്‍  ഇന്ത്യന്‍ ആരാധകര്‍ എന്നെ ഇന്ത്യയില്‍ കാല് കുത്താന്‍ അനുവദിച്ചേക്കില്ല'-അക്തര്‍ പറഞ്ഞു. 

അക്തറിന്റെ അതിവേഗ ബൗണ്‍സറുകള്‍ പല തവണ സച്ചിനെയും പ്രയാസപ്പെടുത്തിയിട്ടുണ്ട്. പല തവണ പുള്‍ ഷോട്ടിലൂടെ അതിര്‍ത്തികടത്തിയപ്പോള്‍ ചില തവണ ശരീരത്ത് തട്ടി പരിക്കേല്‍ക്കുന്ന സാഹചര്യവും ഉണ്ടായി. നേരിടാന്‍ വളരെ പ്രയാസമുള്ള ബൗളറായിരുന്നു അക്തര്‍. അക്തറിന്റെ മനപ്പൂര്‍വമെന്ന് തോന്നിക്കുന്ന പന്തില്‍ സച്ചിന് പരിക്കേറ്റാല്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അക്തറിന് അറിയാമായിരുന്നു. അത്രത്തോളം ക്രിക്കറ്റിനെയും ഇന്ത്യന്‍ കായിക ലോകത്തെയും സ്വാധീനിച്ച താരമാണ് സച്ചിന്‍.

'സച്ചിന്‍ പന്തുകൊണ്ട് നിലത്തുവീണപ്പോള്‍ ശരിക്കും ഭയന്നു. ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും ഞാന്‍ അവരോട് പറയുകയും ചെയ്തു. സച്ചിനെ കെട്ടിപ്പിടിച്ച് എന്തെങ്കിലും പറ്റിയോയെന്ന് ഞാന്‍ ചോദിച്ചു. ഭാഗ്യത്തിന് അദ്ദേഹം പറഞ്ഞു കുഴപ്പമില്ലെന്ന്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതെന്നെ വലിയ കുഴപ്പത്തിലാക്കുമായിരുന്നെന്ന് ഞാന്‍ പറഞ്ഞു. പ്രത്യേകിച്ച് മാധ്യമങ്ങളും ഇന്ത്യന്‍ ആരാധകരും. പിന്നീട് അദ്ദേഹം ഞങ്ങളെ നന്നായി പ്രഹരിക്കുകയും ചെയ്തു. സച്ചിന് പരിക്കേറ്റാല്‍ മതിയായിരുന്നുവെന്ന് അപ്പോള്‍ ആഗ്രഹിച്ചു പോയി'-അക്തര്‍ പറഞ്ഞു.

അക്തറിന്റെ തുടക്ക കാലത്ത് സച്ചിനെ വെല്ലുവിളിച്ചിരുന്നെങ്കിലും സച്ചിന്റെ പ്രകടന മികവു കണ്ട് അക്തര്‍ തന്നെ വൈകാതെ അദ്ദേഹത്തെ അംഗീകരിച്ചു. ഒരു തവണ വീരേന്ദര്‍ സെവാഗിനെ ബൗണ്‍സര്‍ എറിഞ്ഞ് ഭയപ്പെടുത്താന്‍ അക്തര്‍ ശ്രമിച്ചപ്പോള്‍ ഇതേ ബോള്‍ സച്ചിനെതിരേ എറിയാന്‍ സെവാഗ് അക്തറെ വെല്ലുവിളിച്ചു. അക്തര്‍ സച്ചിനെതിരേ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ സച്ചിന്‍ സിക്സര്‍ നേടുകയാണ് ചെയ്തത്. ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവമാണിത്.

ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുന്ന മത്സരങ്ങള്‍ക്ക് പ്രത്യേക ആവേശമുണ്ട്. അതുകൊണ്ട് തന്നെ ഏതു വിധേനയും ജയിക്കാനുള്ള ശ്രമത്തിലാണ് ഇരു ടീമിന്റെയും താരങ്ങള്‍ കളത്തിലിറങ്ങുന്നത്. ഇത് തര വാക് പോരാട്ടങ്ങളിലേക്കും എത്താറുണ്ട്. ഒട്ടുമിക്ക പ്രധാന മത്സരങ്ങളിലും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഈ വര്‍ഷം നടന്ന ടി 20 ലോകകപ്പിലാണ് ആദ്യമായി ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.