ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ചെവിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ചെവിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

ഇയര്‍ഫോണുകള്‍ ഉപയോഗിക്കുക എന്നത് നമ്മളിൽ പലരുടെയും ശീലമാണ്. അവ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവയുടെ അമിത ഉപയോഗം നമ്മുടെ ചെവിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. അത് പല വിധത്തില്‍ നമ്മുടെ കേള്‍വി ശക്തിയെ ബാധിച്ചേക്കാം.

വളരെക്കാലം ഒരു ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ചെവിയില്‍ അണുബാധയ്ക്ക് കാരണമാകും. നമ്മള്‍ മറ്റൊരാളുമായി ഇയര്‍ഫോണുകള്‍ പങ്കിടുമ്പോള്‍ അതും അണുബാധയ്ക്ക് കാരണമായേക്കാം. മറ്റൊരാളുമായി പങ്കിട്ട ശേഷം ഇയര്‍ഫോണുകള്‍ എപ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക.

ഇയര്‍ഫോണുകള്‍ പതിവായി ഉപയോഗിക്കുന്നത് ശ്രവണശേഷി 40 മുതല്‍ 50 ഡെസിബെല്‍ വരെ കുറയ്ക്കുന്നു. ചെവി വൈബ്രേറ്റു ചെയ്യാന്‍ തുടങ്ങുന്നു. ഇത് ബധിരതയ്ക്ക് കാരണമാകുന്നു. എല്ലാ ഇയര്‍ഫോണുകളിലും ഉയര്‍ന്ന ഡെസിബെല്‍ തരംഗങ്ങളുണ്ട്. ഇത് ഉപയോഗിക്കുന്നത് കേള്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തും.

കൂടാതെ ഇയര്‍ഫോണിലൂടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് മാനസിക പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒപ്പം ഇയര്‍ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇയര്‍ഫോണുകള്‍ മിതമായി മാത്രം ഉപയോഗിക്കുക. ചെവികളെ സംരക്ഷിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.