സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കടലമാവ് !

സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കടലമാവ് !

സൗന്ദര്യ സംരക്ഷണത്തിന് കടലമാവ് ഉത്തമമാണെന്ന് പണ്ട് കാലം മുതല്‍ പറഞ്ഞ് കേട്ടിട്ടുളളതാണ്. ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ത്വക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ് പാക്കുകള്‍ സഹായകരമാണ്.

എണ്ണമയമുള്ള ചര്‍മ്മത്തിനുള്ള മികച്ച ക്ലെന്‍സറാണ് കടലമാവ്. ചര്‍മ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. മാത്രല്ല ഈര്‍പ്പം നിയന്ത്രിക്കുന്നതിലൂടെ ചര്‍മ്മത്തെ മൃദുലമാക്കുന്നു. 

സോപ്പിന് പകരം കടലമാവ് ഉപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തെളിമയും നല്‍കാന്‍ സഹായിക്കും. കടലമാവില്‍ അല്‍പം പാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്തിടുക. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഫലപ്രദമാണ്.

കടലമാവില്‍ തൈര് ചേര്‍ത്ത് മുഖത്തിടുന്നത് വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ഏറെ നല്ലതാണ്. കുളിക്കുന്നതിനു മുന്‍പ് മുഖത്ത് തൈര് തേച്ചു പിടിപ്പിക്കുക. കടലമാവ് ഉപയോഗിച്ച് ഇത് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടുന്നത് മുഖകാന്തി വര്‍ധിക്കും. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി തിളക്കവും മൃദുത്വവും നല്‍കാനും ഫലപ്രദമാണ്.

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാന്‍ ഏറെ നല്ലതാണ്. ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകള്‍ എന്നിവ മാറി മുഖം ശോഭിക്കാന്‍ ഇത് ഫലപ്രദമാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിദത്ത ഹീലറാണ് മഞ്ഞള്‍. ഈ ഫേസ് പാക്ക് ആഴ്ചയില്‍ നാലോ അഞ്ചോ തവണ ഇടുന്നത് കൂടുതല്‍ ഗുണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.