അരുവിത്തുറ : ഡിസംബർ 18 മൈലാപ്പൂരിലെ മാർ തോമാ സ്ലീവാ രക്തം വിയർത്തതിന്റെ അനുസ്മരണ ദിനത്തിനോടാനുബന്ധിച്ചു അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വച്ച് നസ്രാണി സംഗമവും പുറത്തു നമസ്കാരവും നടന്നു. അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മാർ തോമാ സ്ലീവായുടെ ചരിത്രപ്രാധാന്യത്തെ കുറിച്ച് പിതാവ് വിശദമായി സംസാരിച്ചു. അതോടൊപ്പം ക. നി. മൂ. സ. ബർണ്ണാർദെ തോമാ കത്തനാരുടെ മാർ തോമാ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിലെ അരുവിത്തുറ ചേർപ്പുങ്കൽ കടുത്തുരുത്തി കുറവിലങ്ങാട് മൈലക്കൊമ്പ് കല്ലൂർക്കാട് തുടങ്ങിയ പുരാതന സുറിയാനി സഭാ കേന്ദ്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഉദ്ധരിച്ചു. തുടർന്ന് നസ്രാണികളുടെ പരമ്പരാഗത കലാരൂപമായ മാർഗ്ഗംകളി അവതരണവും നടന്നു. പാലാ രൂപത വികാരി ജനറാൾ ഫാ. ജോസഫ് മലേപ്പറമ്പിൽ, അരുവിത്തുറ പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, എസ് എം വൈ എം. പാലാ രൂപത ഡയറക്ടർ ഫാ. സിറിൽ തയ്യിൽ തുടങ്ങി നിരവധി വൈദികർ സന്നിഹിതരായിരുന്നു.
എസ് എം വൈ. എം. പാലാ രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്‌ക്കൽ, വൈസ് പ്രസിഡന്റ് സുസ്മിത സ്കറിയ, ആനിമേറ്റർ സിസ്റ്റർ സി. മേരിലിറ്റ് FCC, ഡെപ്യൂട്ടി പ്രസിഡന്റ് ജോയൽ ജോസഫ്, ജോയിന്റ് സെക്രട്ടറി ജുവൽ റാണി സോമി, സ്റ്റേറ്റ് കൗൺസിലർ റ്റിയ ടെസ് ജോർജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ഷയ് സണ്ണി, അജോ സണ്ണി എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള യുവജനങ്ങളും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26