കേരള സര്‍വകലാശാലയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ്ങില്‍ പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ്ങില്‍ പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർവകലാശാല ഫിലോസഫി വകുപ്പ് നടത്തുന്ന ഒരു വർഷം (രണ്ട് സെമസ്റ്റർ) ദൈർഘ്യമുള്ള 'ഫിലോസഫിക്കൽ കൗൺസലിങ്' പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിലോസഫി വകുപ്പിന്റെ കീഴിലുള്ള, സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസലിങ് ആൻഡ് റിസർച്ച് ആണ് 30 പേർക്ക് പ്രവേശനം നൽകുന്ന പ്രോഗ്രാം നടത്തുന്നത്.

ഫിലോസഫിക്കൽ കൗൺസലിങ് ആമുഖം, ഫിലോസഫിക്കൽ കൗൺസലിങ്പാശ്ചാത്യ/പൗരസ്ത്യ രീതികൾ, യുക്തിവിചാരവും നിരൂപണപരമായ ചിന്താഗതിയും, കൗൺസലിങിന്റെ ധാർമികമായ തത്ത്വങ്ങൾ, ആരോഗ്യം: മനശ്ശാസ്ത്രസാമൂഹിക ദർശനങ്ങൾ, റിസർച്ച് മെത്തഡോളജി ആൻഡ് റിപ്പോർട്ട് റൈറ്റിങ്, കൗൺസലിങ് പ്രായോഗിക സെഷനുകൾ എന്നിവയടങ്ങുന്നതാണ് പാഠ്യപദ്ധതി.

ഏതെങ്കിലും വിഷയത്തിൽ അമ്പത് ശതമാനം മാർക്കോടെ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയൻസ് ബിരുദധാരികൾക്ക് മുൻഗണന നൽകും. അപേക്ഷാ ഫോം, പ്രോസ്പക്ടസ് എന്നിവ https://cpcruok.comൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിലെ ഫിലോസഫി വകുപ്പിലെ സെന്ററിൽനിന്ന് നേരിട്ട് വാങ്ങാം. അപേക്ഷാഫീസ് 100 രൂപ.

പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾക്കൊപ്പം 2021 ഡിസംബർ 30നകം 'ഡയറക്ടർ, സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസലിങ് ആൻഡ് റിസർച്ച്, കേരള സർവകലാശാല, കാര്യവട്ടം കാമ്പസ്, കാര്യവട്ടം, തിരുവനന്തപുരം 695581' എന്ന വിലാസത്തിൽ അയക്കണം. കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈൻ/ഓഫ് ലൈൻ രീതിയിൽ കോഴ്സ് പഠനം ക്രമീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.