ബസ് ചാർജ് വർധന പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് മന്ത്രി ആന്റണി രാജു

ബസ് ചാർജ് വർധന പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധനവ് സംബന്ധിച്ചുള്ള തീരുമാനം വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയെന്നും സമരം ഇല്ലെന്നാണ് സംഘടനകൾ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചിരുന്നുവെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവുണ്ടായിരുന്നു. വകുപ്പിൻ്റെ ഉത്തരവ് ഇറങ്ങിയാൽ ഉടൻ ശമ്പളവിതരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വായനയ്ക്ക്: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.