ലഖ്നൗ: കേന്ദ്ര മന്ത്രിമാരുടെ പേരില്‍ വ്യാജ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്. മന്ത്രിമാരായ അമിത് ഷാ, നിതന്‍ ഗഡ്കരി, പീയുഷ് ഗോയല്‍, ഓം ബിര്‍ള എന്നിവരുടെ പേരുകളിലാണ് വ്യാജ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
മന്ത്രിമാരുടെ പേരുകളുടെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയിരിക്കുന്നത്.
വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അമിത് ഷാക്ക് 33വയസും നിതന്‍ ഗഡ്കരിക്ക് 30വയസും പുഷ്യൂ ഗോയലിന് 37വയസും ഓം ബിര്‍ളയ്ക്ക് 26 വയസുമാണ് നല്‍കിയിരിക്കുന്നത്.
ഇറ്റാവ ജില്ലയിലെ തഖാ തഹസിലിലുള്ള സര്സായ്നവര് സി എച്ച് സി ആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഡിസംബര്‍ 12ന് വാക്സിന്‍ സ്വീകരിച്ചെന്നാണ് രേഖകള്‍. രണ്ടാം ഡോസ് വാക്സിന്‍ 2022 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ മൂന്നിനും ഇടയില്‍ സ്വീകരിക്കണമെന്നും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നതായും മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.