ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊള്ളുന്ന അതിമനോഹരമായ ഒരു ഗാനം പരിചയപ്പെടുത്തുന്നു. മർദിതരോടും ദരിദ്രരോടും രക്ഷയുടെ സന്ദേശം പറയുന്ന ക്രിസ്മസ് സന്ദേശമാണ് ഈ ഗാനം. ഗീതം മീഡിയ പുറത്തിറക്കിയ ഈ ഗാനം പിറന്നത് പതിവ് പോലെതന്നെ, നൂറ് കണക്കിന് ഗാനങ്ങൾക്ക് ജന്മം കൊടുത്ത ലിസി ഫെർണാണ്ടസിന്റെ തൂലികയിൽ നിന്നുതന്നെ . വരികൾക്ക് സംഗീതം കൊടുത്തിരിക്കുന്നത് റജി മാത്യു, ആലാപനം വിജയ് യേശുദാസ് . മിക്സിങ് ജിന്റോ ജോണും ഓർക്കസ്ട്ര വി ജെ പ്രതീഷും ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. 'മാലാഖ മാരുടെ ഗാനം, താരകളതിനൊരു താളം" ഈ വരികൾ ആലപിച്ച് അതി ഹൃദ്യമാക്കിയ കോറസിനെ പരാമർശിക്കാതെ തരമില്ല. ഈ ഗാനം കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26