അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 19
റോമില്‍ മാക്‌സിമസിന്റെ മകനായി ജനിച്ച അന്റാസിയൂസ് ആഗോള കത്തോലിക്കാ സഭയുടെ മുപ്പത്തൊമ്പതാമത്തെ മാര്‍പ്പാപ്പയാണ്. 399 നവംബര്‍ 27ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടു വര്‍ഷമാണ് പരിശുദ്ധ സഭയെ നയിച്ചത്. ഒരിജെന്റെ അബദ്ധ പ്രബോധനങ്ങള്‍ക്കെതിരായി അദ്ദേഹം സ്വീകരിച്ച നടപടികളാണ് അന്റാസിയൂസ് മാര്‍പാപ്പയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്.
ഒരിജെന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായവര്‍ മൂലം തിരുസഭയ്ക്ക് സംഭവിക്കാവുന്ന നാശങ്ങളില്‍ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെന്‍ ആശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാന്‍മാരോട് ഡോണോടിസത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് തുടരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വ്യക്തിപരമായ വിശുദ്ധിയും ഭക്തിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്. അഗാധമായ ദാരിദ്ര്യം അനുഭവിച്ച് തീഷ്ണതയോടെ പ്രേഷിത പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിട്ടാണ് റോമന്‍ മാര്‍ട്ടിറോളജി അന്റാസിയൂസ് പാപ്പായെക്കുറിച്ച് നല്‍കുന്ന വിവരണം.
വിശുദ്ധ ജെറോമും അന്റാസിയൂസിന്റെ പ്രവര്‍ത്തനങ്ങളെ തുണച്ചിട്ടുണ്ട്. കൂടാതെ വിശുദ്ധ ആഗസ്റ്റിന്‍, വിശുദ്ധ പോളിനാസ് തുടങ്ങിയവരും വിശുദ്ധിയുടെ മാതൃകയായി ഇദ്ദേഹത്തെ വാഴ്ത്തി. സുവിശേഷം വായിക്കുമ്പോള്‍ നില്‍ക്കുവാനും തലകുനിച്ച് വണങ്ങുവാനും പുരോഹിതന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത് അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയാണ്.
കടുത്ത ദാരിദ്ര്യത്തിലും അപ്പസ്‌തോലിക വിശുദ്ധിയിലും ജീവിച്ച അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പ റോമില്‍ വച്ച് 401 ല്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഔക്‌സേരിയിലെ ഗ്രിഗറി
2. സിര്‍മിയത്തിലെ ഫൗസ്താ
3. നിസെയായിലെ ദാരിയൂസ്, സോസിമൂസ്, പോള്‍, സെക്കുന്തൂസ്
4. സിറിയാക്കൂസ്, പൗളിള്ളുസ്, സെക്കുന്തോസ്, അനസ്താസിയൂസ്, സിന്റീമിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26