കല്‍പറ്റ: ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാരുടെ സൈ്വര്യം കെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തില്‍. ബേഗൂര്‍ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കടുവ നിരീക്ഷണ വലയത്തില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ വനപാലക സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. മയക്കുവെടി സംഘവും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ 20 ദിവസമായി ഭീതിയിലാണ് ഈ മേഖല. കടുവ കൂടുതല്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടികൂടാന്‍ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്.
അതേസമയം വനംവകുപ്പിന്റെ തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. നഗരസഭ കൗണ്‍സിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി.
തര്‍ക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അരയില്‍ നിന്ന് കത്തി പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഈ ഉദ്യോഗസ്ഥനും നഗരസഭ കൗണ്‍സിലര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.